/kalakaumudi/media/media_files/2025/08/28/germany-2025-08-28-08-42-17.jpg)
ബെര്‍ലിന്‍: യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജര്‍മ്മനി ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി ജര്‍മനി. രാജ്യത്തിന്റെ സൈനിക ശക്തിയുള്‍പ്പെടെ വിപുലമാക്കുന്നതിനാണ് നീക്കം. ഇക്കാര്യത്തില്‍ നയപരമായി തീരുമാനമെടുക്കാന്‍ദേശീയ സുരക്ഷാ കൗണ്‍സില്‍ രൂപീകരിക്കുമെന്ന് ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രഖ്യാപിച്ചു.
പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് സന്നദ്ധ സൈനിക സേവനമാണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സന്നദ്ധ സൈനിക സേവനം നിര്‍ബന്ധമാക്കുന്നതോടൊപ്പം തന്നെ സുരക്ഷാ ഭടന്മാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം. കരുതല്‍ ധനം, €2,300 പ്രതിമാസ വേതനം പോലുള്ള സൗകര്യങ്ങളും , ആനുകൂല്യങ്ങളും ഉള്‍പ്പെടെ ഉറപ്പു നല്‍കുന്നു.
പുതിയ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ ദിനം പ്രതി ഉയരുന്ന വിദേശ ഭീഷണികളെ നേരിടാന്‍ രാജ്യം തയ്യാറെടുക്കുന്നവെന്ന സൂചനയാണ് നല്‍കുന്നത്. നാറ്റോയിലെ അതിശക്തമായ രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍ സ്വയം കരുത്താര്‍ജിക്കേണ്ടതിന്റെ ആവശ്യകതയും ജര്‍മനി വ്യക്തമാക്കുകയാണ്.
ജര്‍മ്മനിയുടെ പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗിലാണ് മെര്‍സ് തന്റെ സര്‍ക്കാരിന്റെ അജണ്ട വിശദീകരിച്ചത്. രാജ്യത്തിന്റെ പുരോഗതി, കുടിയേറ്റം, പ്രതിരോധം എന്നിവ ലക്ഷ്യമിട്ട് വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന നല്‍കിയത്. വിദേശനയത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനിടെ ഉക്രെയ്‌നില്‍ 'സാധ്യമായ ഏറ്റവും വലിയ' യുഎസ്-യൂറോപ്യന്‍ ഐക്യമാണ് യുക്രൈന്‍ വിഷയത്തില്‍ ജര്‍മ്മനി ആഗ്രഹിക്കുന്നതെന്നും മെര്‍സ് പറഞ്ഞു.