നാലാമത്തെ അമേരിക്കന്‍ വിമാനത്തിലും ക്രൂരത

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പ്രകാരം നാടുകടത്തപ്പെട്ട 300 ഓളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലില്‍ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

author-image
Biju
New Update
athh

ന്യൂഡല്‍ഹി: യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ ബാച്ച് വിമാനം ഇന്ന് ഡല്‍ഹിയിലെത്തി. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാലാമത്തെ സംഘം ഇന്ത്യയില്‍ എത്തിയായി അധികൃതര്‍ അറിയിച്ചു.  യുഎസില്‍ നിന്നുള്ള 12  ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ദില്ലിയിലെത്തിയത്. അമേരിക്കയില്‍ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ് തിരികെയെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 4 പേര്‍ പഞ്ചാബ് സ്വദേശികളാണ്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പ്രകാരം നാടുകടത്തപ്പെട്ട 300 ഓളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലില്‍ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ യുഎസ് നടത്തിന്നുത്. 17-ാം തീയതിയാണ്  112 കുടിയേറ്റക്കാരുമായി മൂന്നാമത്തെ വിമാനം യുഎസില്‍ നിന്നും ഇന്ത്യയിലെത്തിയത്. 

നാല് തവണയായി ആകെ 347 പേരെയാണ് ഇതുവരെ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഫെബ്രുവരി അഞ്ചിനാണ് 104 പേരുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ സി-17 സൈനിക വിമാനം അമൃത്‌സറിലെത്തിയത്. കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് മനുഷ്യത്വരഹിതമായ രീതിയിലാണ് ഇവരെ കൊണ്ടുവന്നത്. വലിയ വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നിരുന്നു.

 

india us