ജികെപിഎ കുവൈറ്റ് ചാപ്റ്റർ 2026 വാർഷിക കർമ്മപദ്ധതികൾ പ്രഖ്യാപിച്ചു, ഏരിയ കമ്മിറ്റികളും വളണ്ടിയർമാരും സംയുക്ത യോഗം ചേർന്നു.

സംഘടനയുടെ‌ ലക്ഷ്യങ്ങളും ദൗത്യവും വിശദീകരിച്ചുകൊണ്ട് അസോസിയേഷന്റെ സ്ഥാപക അംഗവും മുൻ ഗ്ലോബൽ ചെയർമാനുമായ മുബാറക് കാമ്പ്രത്ത്‌ മുഖ്യപ്രഭാഷണം നടത്തി

author-image
Ashraf Kalathode
New Update
GKPA

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ എല്ലാ ഏരിയ കമ്മിറ്റികളുടെയും വളണ്ടിയർ ടീമിന്റെയും സംയുക്ത യോഗം അബ്ബാസിയയിൽ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ‌ സംഘടിപ്പിച്ചു . 2026 മുഴുവൻ പല സമൂഹക്ഷേമ-പ്രവാസി കേന്ദ്രീകൃത പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ ഏരിയ കമ്മിറ്റികളുടെയും അംഗങ്ങൾക്ക് കൂടാതെ എക്‌സ്-ഓഫീഷ്യോ അംഗങ്ങളും വളണ്ടിയർമാരും സജീവമായി പങ്കെടുത്തു.

ജികെപിഎ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ജസ്റ്റിൻ പി. ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെന. സെക്രട്ടറി ബിനു യോഹന്നാൻ സ്വാഗത കർമ്മം നിർവഹിച്ചു.

സംഘടനയുടെ‌ ലക്ഷ്യങ്ങളും ദൗത്യവും വിശദീകരിച്ചുകൊണ്ട് അസോസിയേഷന്റെ സ്ഥാപക അംഗവും മുൻ ഗ്ലോബൽ ചെയർമാനുമായ മുബാറക് കാമ്പ്രത്ത്‌ മുഖ്യപ്രഭാഷണം നടത്തി.

സംഘടനയുടെ നാട്ടിലെ ജില്ലാ-സംസ്ഥാന കമ്മിറ്റികൾ കേരളത്തിൽ നടപ്പാക്കിയ വിവിധ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് വനിതാ വിഭാഗം ചെയർപേഴ്സൺ അംബിളി നാരായണൻ വിശദീകരിച്ചു.

മുജീബ് കെ.ടി., അഷ്റഫ് ചൊറോട്ട് (മഹബൂള ഏരിയ) അനിൽ ആനന്ദ് (മുൻ ട്രഷറർ), ശ്രീകുമാർ (മുൻ ജനറൽ സെക്രട്ടറി), റസിയത്ത് ബീവി, ടെസ്സി ബെന്നി (ജികെപിഎ ഇടുക്കി ജില്ലാ രക്ഷാധികാരി), മെനീഷ്‌ വാസ് & സജിനി വയനാട് (സാൽമിയ ഏരിയ), മാത്യു ജോൺ, ലളിത കോഴിക്കോട്, ഉല്ലാസ് ഉദയാഭാനു (അബ്ബാസിയ ഏരിയ), അനീഷ് അബ്ദുൽ മജീദ്, സജിനി ബിജു (ഖൈത്താൻ ഏരിയ), ജലീൽ കോട്ടയം & ഗിരിജ ഒമനക്കുട്ടൻ (ഹവല്ലി ഏരിയ), പ്രീത തിരുവനന്തപുരം (മംഗഫ്‌ ഏരിയ), ജ്യോതി പാർവ്വതി, സുലൈഖ, അസ്മ (അബുഹലിഫ ഏരിയ), സബീന കൊല്ലം, മോഹനൻ അമ്പാടി എന്നിവർ അടക്കം വിവിധ ഏരിയ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു. 

ജികെപിഎയുടെ സുസ്ഥിര സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഡിസംബർ 12-ന് കബ്ദ് പ്രദേശത്തെ തൊഴിലാളികൾക്ക് ബ്ലാങ്കറ്റുകളും വിന്റർ ജാക്കറ്റുകളും വിതരണം ചെയ്യുന്നതിന് വീണ്ടും ഒത്തുചേരാനും യോഗം തീരുമാനിച്ചു.

മുജീബ് കെ.ടി. യോഗത്തിനു നന്ദി അറിയിച്ചു.

ഫോട്ടോ കാപ്ഷൻ: ജികെപിഎ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ജസ്റ്റിൻ പി. ജോസ് 2026 വാർഷിക കർമ്മപദ്ധതികൾ പ്രഖ്യാപിച്ച്‌ സംസാരിക്കുന്നു

education