ജികെപിഎ ടീം കബ്ദ്‌ തൊഴിലാളിൾക്ക്‌‌  ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു

ചൂടു പകരാൻ, ചേർത്ത്‌ പിടിക്കാൻ ജികെപിഎ ടീം കബ്ദ്‌ തൊഴിലാളിൾക്ക്‌‌  ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു 

author-image
Ashraf Kalathode
New Update
25d931e8-7407-41d5-9106-36f24af33f97

കുവൈറ്റ്: ജി.കെ.പി.എ (ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ) കുവൈറ്റ് ചാപ്റ്ററിന്റെ വാർഷിക സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി കബ്ദ്‌ ഫാം പ്രദേശത്തെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്തു. കടുത്ത ശീതകാല സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്.

3942930b-781e-4646-9c89-a3d6b282a006

ജി.കെ.പി.എ ഗ്ലോബൽ ചെയർമാൻ മുബാറക് കാമ്പ്രത്ത് പരിപാടിക്ക് നേതൃത്വം നൽകി. കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ജസ്റ്റിൻ പി. ജോസ്, സെക്രട്ടറി ബിനു യോഹന്നാൻ, വനിതാ വിങ് ചെയർപേഴ്സൺ അമ്പിളി നാരായണൻ, വനിതാ വിങ് സെക്രട്ടറി റസിയത്ത് ബീവി എന്നിവർ പങ്കെടുത്തു. സെണ്ട്രൽ കമ്മറ്റി, ഏരിയ ടീമിനെ പ്രതിനിധീകരിച്ച് അഷ്‌റഫ് ചൂരോട്, ജലീൽ കോട്ടയം, ഗിരിജ ഓമനക്കുട്ടൻ, ബിന്ധു ഹവല്ലി, മെനീഷ് വാസ്, ഫൈസൽ കാമ്പ്രത്ത്‌, മുജീബ് കെ.ടി., അസൈനാർ, ഉള്ളാസ് ഉദയഭാനു, മാത്യു വി. ജോൺ , സജീന കൊല്ലം, അർഷിത ലളിത കോഴിക്കോട്‌, മിനി അബ്ബാസിയ, നസീർ കൊച്ചി, മയ്യേരി അബൂബക്കർ, ജിബി അബ്ബാസിയ , സജിനി‌ ബൈജു കൈത്താൻ എന്നിവരും മറ്റ് സന്നദ്ധ അംഗങ്ങളും സന്നിഹിതരായിരുന്നു. വിതരണസ്ഥലത്ത് നടന്ന പ്രവർത്തനങ്ങൾക്ക് ഫൈസൽ കബ്ദ്‌ നൽകിയ പിന്തുണ പ്രത്യേകമായി ശ്രദ്ധേയമായി.

5988a7b7-5787-4837-ab89-5a9e6b4c56cc

ഗഫൂർ, വനജാ രാജൻ, പ്രീതി തിരുവനന്തപുരം എന്നിവർ പ്രൊഗ്രാം കോർഡിനേറ്റ്‌ ചെയ്തു. സമൂഹത്തിലെ ആവശ്യക്കാർക്ക് കൈത്താങ്ങാകുന്ന ഇത്തരം കൂടുതൽ അർത്ഥവത്തായ പ്രവർത്തനങ്ങൾ ഭാവിയിലും കുവൈറ്റിലും കേരളത്തിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

dress code