ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല ആക്രമണം; ഇസ്രയേല്‍ നയതന്ത്രജ്ഞരെ പുറത്താക്കി കൊളംബിയ

ഫ്‌ളോട്ടില്ലയില്‍ ഉണ്ടായിരുന്ന രണ്ട് കൊളംബിയന്‍ ആക്ടിവിസ്റ്റുകളെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ബൊഗോട്ടയില്‍ നിന്നും മുഴുവന്‍ ഇസ്രയേലി നയതന്ത്ര പ്രതിനിധികളെയും പുറത്താനാനുള്ള തീരുമാനം ഗുസ്താവോ പെട്രോ അറിയിച്ചത്.

author-image
Biju
New Update
colombia

ബൊഗോട്ട: ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്ന അന്താരാഷ്ട്ര സഹായ കപ്പലായ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ നയതന്ത്രജ്ഞരെ പുറത്താക്കി കൊളംബിയ. വംശഹത്യയെ സഹായിക്കുന്നതിന് ട്രംപ് ജയില്‍ അര്‍ഹിക്കുന്നെന്നും കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.

ഫ്‌ളോട്ടില്ലയില്‍ ഉണ്ടായിരുന്ന രണ്ട് കൊളംബിയന്‍ ആക്ടിവിസ്റ്റുകളെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ബൊഗോട്ടയില്‍ നിന്നും മുഴുവന്‍ ഇസ്രയേലി നയതന്ത്ര പ്രതിനിധികളെയും പുറത്താനാനുള്ള തീരുമാനം ഗുസ്താവോ പെട്രോ അറിയിച്ചത്. ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ അപലപിക്കുന്നുവെന്നും പെട്രോ പറഞ്ഞു.

കൊളംബിയന്‍ ആക്ടിവിസ്റ്റുകളായ മാനുവേല ബെഡോയ, ലൂണ ബാരെറ്റോ എന്നിവരെയാണ് ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തത്. ഗസയില്‍ നിന്നും 70 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് സൈന്യം കപ്പല്‍ തടഞ്ഞതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഇസ്രാഈല്‍ നാവികസേനയുടെ ബോട്ടുകള്‍ ഒന്നിലധികം കപ്പലുകള്‍ തടഞ്ഞിരുന്നു. കപ്പലുകളില്‍ കയറി ജീവനക്കാരെയും ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ്  ചെയ്തിരുന്നു.

ബെഞ്ചമിന്‍ നെതന്യാഹു നടത്തുന്ന ഏറ്റവും പുതിയ അന്താരാഷ്ട്ര കുറ്റകൃത്യമാണിതെന്ന് പെട്രോ എക്സില്‍ പറഞ്ഞു. കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം ഇസ്രയേല്‍ കോടതികളില്‍ ഉള്‍പ്പടെ കേസുകള്‍ ഫയല്‍ ചെയ്യുമെന്നും അന്താരാഷ്ട്ര അഭിഭാഷകരോട് കൊളംബിയന്‍ നിയമസംഘത്തെ പിന്തുണയ്ക്കാനും പെട്രോ ആവശ്യപ്പെട്ടു.

വംശഹത്യയില്‍ പങ്കാളിയായ ഡൊണാള്‍ഡ് ട്രംപിന് ജയില്‍ ശിക്ഷയല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ലെന്നും യു.എസ് സൈന്യം അദ്ദേഹത്തെ അനുസരിക്കരുതെന്നും പെട്രോ പറഞ്ഞു.

വാഷിംഗ്ടണിനും ടെല്‍ അവീവിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) യില്‍ നിയമനടപടി സ്വീകരിക്കുമെന്നും കൊളംബിയന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു

വംശഹത്യയെ അംഗീകരിക്കാത്ത രാഷ്ട്രങ്ങളുടെ ശക്തമായ ഒരു സൈന്യം വേണമെന്നും ഈ ആഗോള സൈന്യവും ആയുധങ്ങളും കൊണ്ട് പലസ്തീനെ മോചിപ്പിക്കണമെന്നും യു.എന്‍ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പെട്രോ പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ സഖ്യക്ഷിയായ അമേരിക്ക തന്റെ വിസ റദ്ദാക്കാന്‍ തീരുമാനിച്ചതില്‍ തനിക്ക് പ്രശ്നമില്ലെന്നും പെട്രോ മറുപടി നല്‍കിയിയിരുന്നു.

2024 മെയ് മാസത്തില്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ ബൊഗോട്ട ടെല്‍ അവീവുമായുള്ള നയതന്ത്ര ബന്ധം കൊളംബിയ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ ബാക്കിയുള്ള ഇസ്രയേലി നയതന്ത്ര പ്രതിനിധികളെയും പുറത്താക്കാനാണ് കൊളംബിയയുടെ നീക്കം.

israel