/kalakaumudi/media/media_files/UuZmBBo47L8wV7PSituW.jpeg)
റിപ്പബ്ലിക് ദിനാഘോഷം അബുദാബി ഇന്ത്യന്‍ എംബസിയിലും ദുബായ് കോണ്‍സുലേറ്റിലും സംഘടിപ്പിക്കും; യുഎഇയിലെ അംഗീകൃത ഇന്ത്യന്‍ സംഘടനാ ആസ്ഥാനങ്ങളിലും പതാക ഉയര്‍ത്തും.ഇന്ത്യയുടെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം യുഎഇയില്‍ വിപുലമായി ആഘോഷിക്കും. ഇന്ത്യന്‍ എംബസിയിലും ദുബായ് കോണ്‍സുലേറ്റിലും ജനുവരി 26 ന് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. ഇന്ത്യന്‍ എംബസിയില്‍ രാവിലെ 8 ന് സ്ഥാനപതി സഞ്ജയ് സധീറും ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനുമാണ് ദേശീയ പതാക ഉയര്‍ത്തുന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം ഇരുവരും വായിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇന്ത്യന്‍ സംഘടനാ ആസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലും റിപ്പബ്ലിക് ദിനാഘോഷം നടക്കും. ജനുവരി 26 വാരാന്ത്യ അവധി ദിനമായതിനാല്‍ കൂടുതല്‍ പേര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.