ടെക്സസിൽ സംഗീത പരിപാടിക്കിടെ വെടിവയ്പ്; 2 പേർ മരിച്ചു

പരിപാടിക്കിടെ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

author-image
Vishnupriya
New Update
tex

വെടിവയ്‌പുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം

Listen to this article
0.75x1x1.5x
00:00/ 00:00

ടെക്സസ്:  സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവയ്‌പിൽ രണ്ടു പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. യുഎസിൽ അടിമത്തം അവസാനിപ്പിച്ചതിന്റെ ഭാഗമായി റൗണ്ട് റോക്കിലെ ഓൾഡ് സെറ്റ്‌ലേഴ്സ് പാർക്കിൽ ശനിയാഴ്ച രാത്രി നടന്ന വാർഷികാഘോഷങ്ങള്‍ക്കിടെയാണ് വെടിവെപ്പുണ്ടായത്.

പരിപാടിക്കിടെ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മിഷിഗനിൽ കുട്ടികളുടെ പാർക്കിൽ വെടിവയ്പുണ്ടായ അതേ ദിവസമാണ് ടെക്സസിലും ആക്രമണമുണ്ടായത്. മിഷിഗനിലെ ആക്രമണത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിരുന്നു.

Texas gun shot death