ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കെട്ടിടത്തില്‍വെടിവയ്പ്പ് നാല് പേരും അക്രമിയും കൊല്ലപ്പെട്ടു

റൈഫിളുമായി തമുറ, ബ്ലാക്ക്സ്റ്റോണ്‍, കെപിഎംജി, ഡച്ച് ബാങ്ക്, എന്‍എഫ്എല്‍ ആസ്ഥാനം തുടങ്ങിയ മുന്‍നിര കമ്പനികളുടെ ആസ്ഥാനമായ 44 നില കെട്ടിടത്തിലേക്ക് തിങ്കളാഴ്ച വൈകുന്നേരം 6:30 ഓടെ, റൈഫിളുമായി പ്രവേശിച്ച് വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു

author-image
Biju
New Update
vedi

വാഷിങ്ടണ്‍:  ന്യൂയോര്‍ക്കിലെ പ്രശല്തമായ മാന്‍ഹട്ടനിലെ ഒരു വലിയ കെട്ടിടത്തിനുള്ളില്‍ തോക്കുധാരിയായ അക്രമി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷെയ്ന്‍ തമുറ എന്ന 27 വയസ്സുള്ള പ്രതി സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.

റൈഫിളുമായി തമുറ, ബ്ലാക്ക്സ്റ്റോണ്‍, കെപിഎംജി, ഡച്ച് ബാങ്ക്, എന്‍എഫ്എല്‍ ആസ്ഥാനം തുടങ്ങിയ മുന്‍നിര കമ്പനികളുടെ ആസ്ഥാനമായ 44 നില കെട്ടിടത്തിലേക്ക് തിങ്കളാഴ്ച വൈകുന്നേരം 6:30 ഓടെ, റൈഫിളുമായി പ്രവേശിച്ച് വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു.

ഇയാള്‍ തോക്കുമായി നീങ്ങുന്ന ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ വ്യക്തമായിട്ടുണ്ട്. 345 പാര്‍ക്ക് അവന്യൂവിലെ കെട്ടിടത്തിന് പുറത്ത് നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളാണ് പുറത്തായത്. തോക്കുധാരി സണ്‍ഗ്ലാസ് ധരിച്ച് ഒരു റൈഫിള്‍ കൈവശം വച്ചുകൊണ്ട് കെട്ടിടത്തിലേക്ക് നീങ്ങുന്നത് കാണാം.

ന്യൂയോര്‍ക്കിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ റൂഡിന്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ന്യൂയോര്‍ക്ക് നഗരത്തില്‍ ഏകദേശം 15 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഓഫീസ് കെട്ടിടങ്ങളും റെസിഡന്‍ഷ്യല്‍ ടവറുകളും സ്ഥാപനത്തിന് സ്വന്തമാണ്.

വെടിയുതിര്‍ത്ത തോക്കുധാരി ലാസ് വെഗാസില്‍ നിന്നുള്ള 27 വയസ്സുള്ള ഷെയ്ന്‍ തമുറയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാല്‍മെറ്റോ സ്റ്റേറ്റ് ആര്‍മറി എആര്‍15 അസോള്‍ട്ട് റൈഫിളുമായി തമുറ ലോബിയിലേക്ക് കയറിയ ശേഷം വെടിവയുതിര്‍ക്കുകയായിരുന്നു.

345 പാര്‍ക്ക് അവന്യൂവിലെ അംബരചുംബി കെട്ടിടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ് ഇക്വിറ്റി ഫണ്ട് സ്ഥാപനമായ ബ്ലാക്ക്സ്റ്റോണ്‍, കെപിഎംജി, ഡച്ച് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള നിരവധി ധനകാര്യ സ്ഥാപനങ്ങളും എന്‍എഫ്എല്‍ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Midtown Manhattan