പാകിസ്ഥാനില്‍ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബലൂചിസ്ഥാന്‍ വിഘടനവാദികളാണ് കൃത്യം നടത്തിയതെന്ന് പാക് പൊലീസ് അഭിപ്രായപ്പെട്ടു. എന്നാല്‍ ബലൂച് സംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല

author-image
Biju
New Update
pak

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. സമീപത്തുള്ള മലനിരകളില്‍ നിന്ന് വെടിയേറ്റ നിലയില്‍ ഇരകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആയുധധാരികളായ ഒരു സംഘമാണ് ബസ്സില്‍ നിന്നും യാത്രക്കാരെ തട്ടിക്കൊണ്ടു പോയത്.

ബലൂചിസ്ഥാന്‍ വിഘടനവാദികളാണ് കൃത്യം നടത്തിയതെന്ന് പാക് പൊലീസ് അഭിപ്രായപ്പെട്ടു. എന്നാല്‍ ബലൂച് സംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സോബ് പ്രദേശത്തെ ദേശീയ പാതയില്‍ യാത്രക്കാരെ ആദ്യം ഒരു ബസില്‍ നിന്ന് ഇറക്കിവിടുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള 9 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്‍ മേഖലയിലെ ഏറ്റവും സജീവമായ വിമത ഗ്രൂപ്പുകളില്‍ ഒന്നാണ് ബലൂച് ലിബറേഷന്‍ ആര്‍മി. പാകിസ്താനിലെ ധാതു സമ്പന്നമായ ഒരു പ്രവിശ്യയാണിത്. പഞ്ചാബ് പ്രവിശ്യയുടെ നേട്ടത്തിനായി പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലൂചിസ്ഥാന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതായി വംശീയ ബലൂച് തീവ്രവാദികള്‍ ആരോപിക്കുന്നു. ഇത് ഈ മേഖലയില്‍ പതിവായി അശാന്തിക്കും അക്രമത്തിനും കാരണമാകുന്നുണ്ട്.

 

pakistan