ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹമാസ്; പ്രതിരോധം തീർത്ത് ഐഡിഎഫ്

തെക്കൻ ഗാസയിലെ നഗരമായ റഫയിൽ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. ആക്രമണത്തിൽ വ്യാപാര സമുച്ചയങ്ങൾ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായം റിപ്പോർട്ട് ചെയതിട്ടില്ല.

author-image
Anagha Rajeev
New Update
ggff
Listen to this article
0.75x1x1.5x
00:00/ 00:00

ഇസ്രയേലിലെ പ്രധാന നഗരമായ ടെൽ അവീവിൽ മിസൈൽ ആക്രമണം നടത്തി ഹമാസ്. നഗരത്തിലേക്ക് എട്ടോളം മിസൈലുകൾ തൊടുത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മിസൈലുകളെ ഇസ്രയേൽ മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

തെക്കൻ ഗാസയിലെ നഗരമായ റഫയിൽ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. ആക്രമണത്തിൽ വ്യാപാര സമുച്ചയങ്ങൾ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായം റിപ്പോർട്ട് ചെയതിട്ടില്ല.

മിസൈൽ ആക്രമണത്തെ തുടർന്ന് സെൻട്രൽ സിറ്റിയിൽ ഇസ്രായേൽ സൈന്യം അപായ സൈറണുകൾ മുഴക്കിയതിനാൽ ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി. ഇതിനാലാണ് അപകടങ്ങൾ ഉണ്ടാകാതിരുന്നതെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

israelhamaswar