പകരം 110 പേരെ ഇസ്രയേലും വിട്ടയയ്ക്കും

വിട്ടയച്ച തായ് സ്വദേശികളുടെ വിവരം ലഭ്യമായിട്ടില്ല. ഇതിനു പുറമേ ഇസ്രയേല്‍ സേനയിലെ വനിത അഗം ബെര്‍ഗറെ(20)യും മോചിപ്പിച്ചു. ഇതിനു പകരമായി ഇസ്രയേല്‍ 110 പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുമെന്നാണ് വിവരം.

author-image
Biju
New Update
dtht

Hamas

ഗാസ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി കൂടുതല്‍ ഇസ്രയേല്‍ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേല്‍ സേന അറിയിച്ചു. ആര്‍ബെല്‍ യെഹോഡ്(29), ഗാഡി മോസസ്(20) എന്നിവരാണ് മോചിതരായ ഇസ്രയേലികള്‍. 

വിട്ടയച്ച തായ് സ്വദേശികളുടെ വിവരം ലഭ്യമായിട്ടില്ല.  ഇതിനു പുറമേ ഇസ്രയേല്‍ സേനയിലെ വനിത അഗം ബെര്‍ഗറെ(20)യും മോചിപ്പിച്ചു. ഇതിനു പകരമായി ഇസ്രയേല്‍ 110 പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുമെന്നാണ് വിവരം.

വടക്കന്‍ ഗാസയിലെ ജബാലിയയിലെ ദുരിതാശ്വാസ ക്യാംപുകള്‍ക്ക് സമീപത്തു വച്ചാണ് അഗം ബര്‍ഗറിനെ റെഡ് ക്രോസിന് കൈമാറിയത്. മറ്റൊരു നഗരമായ ഖാന്‍ യുനീസില്‍ വച്ചാണ് മറ്റുള്ളവരെ കൈമാറിയത്. രണ്ടിടത്തും വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. 

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍, ആദ്യ ആറാഴ്ചയ്ക്കുള്ളില്‍ 33 ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കും. ഇതിനു പകരമായി 2,000 പലസ്തീന്‍ തടവുകാരെ ഇസ്രലേയും മോചിപ്പിക്കുമെന്നാണ് വ്യവസ്ഥ.

israel and hamas conflict