/kalakaumudi/media/media_files/2025/10/31/gaza-4-2025-10-31-10-46-51.jpg)
ഗാസ: ഗാസയില്‍ ഹമാസ് രണ്ട് മൃതദേഹങ്ങള്‍ കൂടി കൈമാറി ഇസ്രയേല്‍ സേനതന്നെയാണ് ഇക്കാര്യം അറിയിച്ചത്.മൃതദേഹങ്ങള്‍ ഇസ്രായേല്‍ ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. പരിശോധനകള്‍ക്കു മാത്രമേ ഔദ്യോഗീക സ്ഥിരീകരണം ഉണ്ടാവുള്ളു. കഴിഞ്ഞ ദിവസങ്ങളില്‍ മൃതദേഹം കൈമാറ്റത്തിന്‍െ പേരില്‍ കബളിപ്പിക്കല്‍ നടത്തുന്നുവെന്നാരോപിച്ചാണ് ഇസ്രയേല്‍ വീണ്ടും രൂക്ഷമായ ആക്രമണം നടത്തിയത്. സഹര്‍ ബറൂച്ച്, അമിറാം കൂപ്പര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്.
ഇതിനു പിന്നാലെ മൃതദേഹം കൈമാറുന്നത് ഹമാസ് നിര്‍ത്തിവെച്ചത്. ഇതാണ് വീണ്ടും ആരംഭിച്ചത്. ഗാസയിലെ സ്ഥിതി ഖത്തറും അമേരിക്കയും വിലയിരുത്തിയിട്ടുണ്ട്.
മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്ന ശേഷം മാത്രമേ മറ്റ് പ്രതികരണങ്ങള്‍ നടത്താവൂ എന്ന് പൊതുജനങ്ങളോട് ഇസ്രായേല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹമാസ് ഇതുവരെ 17 ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറിയിട്ടുണ്ട്. കരാര്‍ പ്രകാരം 11 പേരുടെ മൃതദേഹങ്ങള്‍ കൂടി കൈമാറാനുണ്ട്. ഇതിന് പകരമായി, ഇസ്രായേല്‍ 195 പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഗാസയിലെ അധികാരികള്‍ക്ക് കൈമാറി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
