ഗസയില്‍ ആക്രമണം തീവ്രമാക്കി ഇസ്രയേല്‍

റഫ സിറ്റിയില്‍ വീടിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നുസ്വീറത്ത് അഭയാര്‍ഥി ക്യാന്പിന് നേരെയും ആക്രമണമുണ്ടായി.അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും വലിയ തോതില്‍ സൈനിക അതിക്രമമുണ്ടായി.

author-image
Sruthi
New Update
israel-palestine-conflict

Hamas Israel entrench positions at Gaza truce talks

Listen to this article
0.75x 1x 1.5x
00:00 / 00:00

സമാധാന ശ്രമത്തിന്റെ ഭാഗമായി ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച ആരംഭിക്കാനിരിക്കെ ഗസ്സയില്‍ ആക്രമണം തീവ്രമാക്കി ഇസ്രയേല്‍. ഖാന്‍ യൂനുസിന് കിഴക്കുള്ള ഫുഖാരി പട്ടണത്തിലെ പള്ളിക്കു നേരെ ഇസ്‌റാഈല്‍ സൈന്യം ഷെല്ലാക്രമണം നടത്തി. മധ്യ ഗസ്സയിലെ അല്‍- മുഗ്രാഖ, അസ്- സഹ്റ നഗരങ്ങളിലും ഷെല്ലാക്രമണമുണ്ടായതായി റിപോര്‍ട്ടില്‍ പറയുന്നു. ആളപായം സംബന്ധിച്ച് വിവരമില്ല.

റഫ സിറ്റിയില്‍ വീടിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നുസ്വീറത്ത് അഭയാര്‍ഥി ക്യാന്പിന് നേരെയും ആക്രമണമുണ്ടായി.അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും വലിയ തോതില്‍ സൈനിക അതിക്രമമുണ്ടായി. നിരവധി പേര്‍ അറസ്റ്റിലായി. വെടിവെപ്പില്‍ ഒരൊള്‍ കൊല്ലപ്പെട്ടെന്നും റിപോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ഗസ്സയില്‍ ഇതുവരെ 34,654 പേരാണ് കൊല്ലപ്പെട്ടത്. 78,000ത്തോളം ആളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

Hamas Israel entrench positions at Gaza truce talks

israels war on gaza