ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം

സയണിസ്റ്റ് കൂട്ടക്കൊലക്കെതിരായ മറുപടിയാണ് ആക്രമണമെന്ന് ഹമാസ് അറിയിച്ചു.ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ വന്‍ ആക്രമണം നടത്തിയതായി ഹമാസിന്റെ സൈനിക സേനയായ അല്‍ ഖസം ബ്രിഗേഡ് തങ്ങളുടെ ടെലഗ്രാം ചാനല്‍ വഴി അറിയിച്ചു

author-image
Rajesh T L
New Update
Gaza

Hamas launches 'big missile attack' towards Tel Aviv

Listen to this article
0.75x1x1.5x
00:00/ 00:00

ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. തെല്‍ അവീവ് ലക്ഷ്യമിട്ടാണ് ആക്രമണം. തെക്കന്‍ ഗാസയിലെ റഫയില്‍ നിന്നാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. സയണിസ്റ്റ് കൂട്ടക്കൊലക്കെതിരായ മറുപടിയാണ് ആക്രമണമെന്ന് ഹമാസ് അറിയിച്ചു.ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ വന്‍ ആക്രമണം നടത്തിയതായി ഹമാസിന്റെ സൈനിക സേനയായ അല്‍ ഖസം ബ്രിഗേഡ് തങ്ങളുടെ ടെലഗ്രാം ചാനല്‍ വഴി അറിയിച്ചു. കഴിഞ്ഞ നാല് മാസമായി ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസ് ആക്രമണം നടത്തിയിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രയേല്‍ സൈനിക വിഭാഗം നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഗസ്സയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.

hamas