തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് ഷഹീന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു.സ്‌ഫോടനത്തില്‍ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
ഇസ്രയേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തെക്കന്‍ ലബനനില്‍നിന്ന് ഇസ്രയേല്‍ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്.വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടെങ്കിലും തെക്ക്,പടിഞ്ഞാറ് ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല.സിദനിലെ മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്.ഇറാന്റെ ഒത്താശയോടെ ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.
അതനിടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടങ്ങിയിരിക്കുകയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. ജനങ്ങളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സന്ദര്‍ശനം.ഇസ്രയേല്‍,സൗദി അറേബ്യ,യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്.
ആദ്യ സന്ദര്‍ശനത്തില്‍ ഇസ്രയേലിലെത്തിയ റൂബിയോ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.ഇരുവരും ട്രംപിന്റെ ഗസ പദ്ധതിയും ഇറാന്‍, ലബനന്‍, സിറിയ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.ഗസയിലുള്ള മുഴുവന്‍ ബന്ദികളെയും ഉടന്‍ വിട്ടയക്കണമെന്നാണ് ട്രംപിന്റെ നിലപാടെന്ന് റൂബിയോ വ്യക്തമാക്കി.അതേസമയം ഹമാസിനെ ഗസയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ഹമാസിനെ പൂര്‍ണമായും തുടച്ചുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇറാനാണ് മേഖലയില്‍ അസ്ഥിരതയുണ്ടാക്കുന്ന പ്രധാന ശക്തിയെന്ന് റൂബിയോ ആരോപിച്ചു.എല്ലാ ആക്രമണങ്ങളുടെയും ഭീകരവാദ സംഘടനകളുടെയും ദശലക്ഷങ്ങളുടെ സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതിന്റെയും പിന്നില്‍ അവരാണെന്നും റൂബിയോ കുറ്റപ്പെടുത്തി.