ഗസ്സയിലെ 15 മാസത്തെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി പ്രകാരം ഇസ്‌റാഈലുമായുള്ള അടുത്ത ബന്ദികൈമാറ്റത്തില്‍ നാല് സ്ത്രീകളെ വിട്ടയക്കുമെന്ന് ഹമാസ് ചൊവ്വാഴ്ച അറിയിച്ചു.ഏറെക്കാലത്തെ ആശങ്കകള്‍ക്കു ശേഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ക്രെഡിറ്റ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. രണ്ടാം തവണ അധികാരമേറ്റ അമേരിക്കന്‍ ഭീമന്റെ ഭരണകാലഘട്ടത്തില്‍ കരാര്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിരവധി നയതന്ത്ര വിധഗ്ദര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആദ്യ തവണ പ്രസിഡന്റായപ്പോള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസനം ചെയ്തതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശന വിധേയനയാട്ടുണ്ടെങ്കിലും ട്രംപ് അതൊന്നും വകവെച്ചിരുന്നില്ല. ഇസ്‌റാഈല്‍ ആക്രമണത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികള്‍, ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കിടയിലേക്ക് മടങ്ങുമ്പോള്‍ കരാര്‍ നിലനില്‍ക്കുമെന്നു തന്നെയാണ് ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നത്. വെടിനിര്‍ത്തലിനു പിന്നാലെ ഗസ്സയിലേക്ക് മാനുഷിക സഹായം ഒഴുകാന്‍ തുടങ്ങിയിരിക്കുകയാണ്.ഇസ്‌റാഈലിനും ഹമാസിനും ഇടയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. ഫലസ്തീന്‍ തടവുകാരുടെ രണ്ടാമത്തെ സംഘത്തിന് പകരമായി നാലു ഇസ്‌റാഈലി സ്ത്രീകളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് ഔദ്യോഗിക വക്താവ് താഹിര്‍ അല്‍ നുനു പറഞ്ഞു. പുതുതായി അധികാരമേറ്റ യുഎസ് പ്രസിഡന്റ് ട്രംപ് ഉടമ്പടി ലംഘിക്കുമോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
നാല് സ്ത്രീകളെ മോചിപ്പിക്കുമെന്ന് ഹമാസ്
സ്ത്രീകളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് ഔദ്യോഗിക വക്താവ് താഹിര്‍ അല്‍ നുനു പറഞ്ഞു. പുതുതായി അധികാരമേറ്റ യുഎസ് പ്രസിഡന്റ് ട്രംപ് ഉടമ്പടി ലംഘിക്കുമോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
New Update