അല്‍ ജസീറയിലെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അല്‍ ജസീറ സ്ഥിരീകരിച്ചു. അനസ് അല്‍ ഷരീഫിനെ കൂടാതെ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഖ്‌റേയ്ഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മൊഅമെന്‍ അലീവ എന്നിവരാണ് കൊല്ലപ്പെട്ടത്

author-image
Biju
New Update
al

ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ അനസ് അല്‍ ഷരീഫ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അല്‍ ഷിഫ ആശുപത്രിക്കു സമീപുള്ള മാധ്യമപ്രവര്‍ത്തകരുടെ ടെന്റിലാണ് ആക്രമണം ഉണ്ടായത്. അനസ് അല്‍ ഷരീഫ് ഹമാസ് പ്രവര്‍ത്തകനാണെന്നും മാധ്യമപ്രവര്‍ത്തകനായി നടിക്കുകയായിരുന്നു എന്നുമാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുന്ന സംഘത്തിന്റെ തലവനാണ് ഷരീഫ് എന്നും ഇസ്രയേല്‍ ആരോപിച്ചു.

ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അല്‍ ജസീറ സ്ഥിരീകരിച്ചു. അനസ് അല്‍ ഷരീഫിനെ കൂടാതെ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഖ്‌റേയ്ഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മൊഅമെന്‍ അലീവ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്യാന്തര മാധ്യമങ്ങളുടെ പ്രവേശനം കര്‍ശനമായി പരിമിതപ്പെടുത്തിയിരുന്ന ഗാസയില്‍ നിന്ന് യാഥാര്‍ഥ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചതിനാണ് മാധ്യമപ്രവര്‍ത്തകരെ കൊന്നതെന്ന് അല്‍ ജസീറ ആരോപിച്ചു.

 ''പ്രസ് ബാഡ്ജ് ഭീകരതയ്ക്കുള്ള കവചമല്ല' എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ഹമാസ പ്രവര്‍ത്തകരെ മാധ്യമപ്രവര്‍ത്തകരാക്കിയതില്‍ അല്‍ ജസീറയെ സേന കുറ്റപ്പെടുത്തിയും ഐഡിഎഫ് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.

 

al jazeera gaza cease fire