ന്യൂയോര്‍ക്കിനെ മുക്കി വെള്ളപ്പൊക്കം; നിരവധി മരണം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്വീന്‍സ് ലോംഗ് ഐലന്‍ഡ് എക്‌സ്പ്രസ് വേയും ബ്രൂക്ലിനിലെ ബെല്‍റ്റ് പാര്‍ക്ക്വേയുടെ പടിഞ്ഞാറന്‍ പാതകളും അടച്ചു. വ്യാഴാഴ്ച ബ്രൂക്ലിനിലെ ഷീപ്‌സ്‌ഹെഡ് ബേയില്‍ 2.79 ഇഞ്ച് മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

author-image
Biju
New Update
new

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ പെയ്തിറങ്ങിയ കനത്ത മഴയെ തുര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ബ്രൂക്ലിനില്‍ വെള്ളപ്പൊക്കത്തില്‍ വീടിനുള്ളില്‍ വെള്ളം കയറിയാണ് ഒരാള്‍ മരണപ്പെട്ടത്. മാന്‍ഹട്ടനിലാണ് മറ്റൊരാള്‍ മരണപ്പെട്ടതെന്നു പൊലീസ് അറിയിച്ചു.ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ഇഞ്ചു വരെ മഴ പെയ്തിറങ്ങിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്വീന്‍സ് ലോംഗ് ഐലന്‍ഡ് എക്‌സ്പ്രസ് വേയും ബ്രൂക്ലിനിലെ ബെല്‍റ്റ് പാര്‍ക്ക്വേയുടെ പടിഞ്ഞാറന്‍ പാതകളും അടച്ചു. വ്യാഴാഴ്ച ബ്രൂക്ലിനിലെ ഷീപ്‌സ്‌ഹെഡ് ബേയില്‍ 2.79 ഇഞ്ച് മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിഡ്ടൗണ്‍ മാന്‍ഹട്ടനില്‍ രണ്ട് ഇഞ്ചില്‍ കൂടുതല്‍ മഴ പെയ്തു. സെന്‍ട്രല്‍ പാര്‍ക്കില്‍ 1.85 ഇഞ്ചും ക്വീന്‍സിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ 2.09 ഇഞ്ചും മഴ പെയ്തു.

ബ്രൂക്ലിനിലെ ബെഡ്‌ഫോര്‍ഡ്-സ്റ്റുയ്വെസന്റ് മേഖലകളില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.ന്യൂയോര്‍ ക്ക് നഗരത്തിന് വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെ കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്ര അറിയിച്ചു. മണിക്കൂറില്‍ 40 മൈല്‍ വേഗതയില്‍ കാറ്റ് വീശുമെന്നും ഏജന്‍സി അറിയിച്ചു.