/kalakaumudi/media/media_files/2025/07/16/new-jersy-flood-2025-07-16-12-06-14.jpg)
ന്യൂയോര്‍ക്ക് : ന്യൂജഴ്സിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തില്‍ രണ്ടു പേര്‍ മരിച്ചു.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു.റോഡുകളില്‍ അതിവേഗം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങളില്‍ കുടുങ്ങിയ 21 ആളുകളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് അതുകൊണ്ടുതന്നെ മഴ മൂലം പലയിടത്തും വാഹനങ്ങള്‍ മുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.മണിക്കൂറില്‍ 5 സെ.മി. മഴയാണ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിയത്.യുഎസിലുടനീളം 200 പ്രദേശങ്ങളില്‍ വെള്ളപൊക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ടെക്‌സസിലെ മിന്നല്‍ പ്രളയമുണ്ടായതിനു ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് പലയിടങ്ങളിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.