/kalakaumudi/media/media_files/2025/12/26/cali2-2025-12-26-08-00-31.jpg)
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ പല സ്ഥലങ്ങളിലും ഉണ്ടായ അതിശ ക്തമായ മഴയിലും വെള്ളപ്പൊക്കത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ചില ഭാഗങ്ങളില്‍ 27 സെന്റീമീറ്റര്‍ മഴ പെയ്തതിനാല്‍ ഈ മേഖലയില്‍ നിന്നും .ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു,
പ്രധാന റോഡുകള്‍ അടച്ചു. വെള്ളിയാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.കാലിഫോര്‍ണിയ ഗവര്‍ണര്‍
ഗാവിന്‍ ന്യൂസം ബുധനാഴ്ച ലോസ് ഏഞ്ചല്‍സിലും തെക്കന്‍ കാലിഫോര്‍ണിയ കൗണ്ടികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വൈകുന്നേരം വരെ സംസ്ഥാനത്ത് 100,000 ആളുകള്‍ക്ക് വൈദ്യുതി മുടങ്ങി. നിരവധി മിന്നല്‍ പ്രളയങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന്'' യുഎസ് കാലാവസ്ഥാ പ്രവചന കേന്ദ്രം വ്യാഴാഴ്ച പറഞ്ഞു. കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നിന്നുള്ള 64 വയസ്സുള്ള ഒരാള്‍ ബുധനാഴ്ച രാവിലെ മരം വീണു മരിച്ചതായി പോലീസ് വകുപ്പ് യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. കാലിഫോ ര്‍ണിയയിലെ റെഡ്ഡിംഗില്‍ വെള്ളത്തില്‍ കുടുങ്ങിയ വാഹനത്തില്‍ 74 വയസ്സുള്ള വ്യക്തി മരിച്ചതായി നഗരാധികൃതര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച, കാലിഫോര്‍ണിയയിലെ മെന്‍ഡോസിനോ കൗണ്ടിയില്‍ തിരയില്‍പ്പെട്ട് 70 വയസ്സുള്ള ഒരു സ്ത്രീ മരിച്ചുവെന്ന് ഷെരീഫ് ഓഫീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയില്‍ അപകട സാധ്യത ഉളളതിനാല്‍ ഈ മേഖലയില ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിവാസികള്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പുകള്‍ നല്കിയിരുന്നു.
സാന്‍ ജോസിനടുത്തുള്ള ഒരു നിരീക്ഷണാലയത്തില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 മൈല്‍ (161 കിലോമീറ്റര്‍) കവിഞ്ഞതായി സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ലോസ് ഏഞ്ചല്‍സ് മേയര്‍ കാരെന്‍ ബാസും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും തിരക്കേറിയ അവധിക്കാല യാത്രാ ജാഗ്രത പാലിക്കാന്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
