ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

കുടുംബമാണ് സമൂഹമാധ്യമത്തിലൂടെ മരണവിവരം പുറത്തുവിട്ടത്. തുടര്‍ച്ചയായി 37 മത്സരങ്ങളില്‍ അദ്ദേഹം വിജയിച്ചു. തന്റെ കരിയറില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടത്

author-image
Biju
New Update
SDsds

ടെക്‌സസ്: റിങ്ങിലെ ബിഗ് ജോര്‍ജ് എന്നറിയപ്പെടുന്ന ബോക്‌സിങ് ഹെവിവെയ്റ്റ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. 1968-ല്‍ ഒളിംപിക് സ്വര്‍ണം നേടിയ ജോര്‍ജ് രണ്ടുതവണ ലോക ഹെവിവെയ്റ്റ് കിരീടം നേടി.  

കുടുംബമാണ് സമൂഹമാധ്യമത്തിലൂടെ മരണവിവരം പുറത്തുവിട്ടത്. തുടര്‍ച്ചയായി 37 മത്സരങ്ങളില്‍ അദ്ദേഹം വിജയിച്ചു. തന്റെ കരിയറില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടത്. 1974 ലെ മുഹമ്മദ് അലിയുമായി നടന്ന റംബിള്‍ ഇന്‍ ദ ജംഗിള്‍ പോരാട്ടം പ്രശസ്തമാണ്. ഫോര്‍മാന്റെ പ്രഫഷനല്‍ ബോക്‌സിങ് കരിയറില്‍ 68 നോക്കൗട്ടുകള്‍ ഉള്‍പ്പെടെ 76 വിജയങ്ങള്‍ നേടി.

1949 ജനുവരി 10-ന് ടെക്‌സസിലെ മാര്‍ഷലില്‍ ജനിച്ച ഫോര്‍മാന്‍, സ്‌കൂള്‍ പഠനം ഉപേക്ഷിച്ചാണ് ബോക്‌സിങ് കരിയര്‍ തിരഞ്ഞെടുക്കുന്നത്.