/kalakaumudi/media/media_files/2024/11/12/2Jj0ecSvQR98AXjVpq4m.jpeg)
ടെൽ അവീവ്: വടക്കൻ ഇസ്രയേലിൽ റോക്കറ്റുകൾ വിക്ഷേപിച്ച് ഹിസ്ബുള്ള. ബെയ്‌റൂത്തിലെ പേജർ ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആക്രമണം. നൂറുകണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചാണ് ആക്രമണം നടത്തിയതെന്ന് അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വയസ്സുകാരി ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ഒരു വീഡിയോ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) എക്സിൽ പങ്കുവച്ചിട്ടുണ്ട്. വടക്കൻ ഇസ്രയേൽ ആക്രമണത്തിനിരയായതായും ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്നും ഐഡിഎഫ് എക്സിൽ കുറിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
