ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ വന്‍ റോക്കറ്റ് ആക്രമണം

ഗോലാന്‍ കുന്നുകളിലെ ഇസ്രായേല്‍ ബാരക്കുകളും ഹൈഫ തുറമുഖത്തെ നാവിക താവളവും ലക്ഷ്യമിട്ടാണ് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും പ്രയോഗിച്ചതെന്ന് ഹിസ്ബുള്ള ടെലഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

author-image
Biju
New Update
hezbollah 2

ജറുസലേം: ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള ഇസ്രായേല്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വന്‍തോതില്‍ റോക്കറ്റ് ആക്രമണം നടത്തി. ഇന്ന് രാവിലെയും കഴിഞ്ഞ ദിവസവും ബയ്‌റൂത്തില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തിയത്. അതേസമയം ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണങ്ങളെ പ്രതിരോധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. 

ഗോലാന്‍ കുന്നുകളിലെ ഇസ്രായേല്‍ ബാരക്കുകളും ഹൈഫ തുറമുഖത്തെ നാവിക താവളവും ലക്ഷ്യമിട്ടാണ് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും പ്രയോഗിച്ചതെന്ന് ഹിസ്ബുള്ള ടെലഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ ഈ ആക്രമണങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ലെബനീസ് അതിര്‍ത്തിയോട് ചേര്‍ന്ന ഇസ്രയേലിലെ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഹിസ്ബുള്ള ആവശ്യപ്പെട്ടിരുന്നു.

ഇതിന് ശേഷമാണ് റോക്കറ്റാക്രമണം നടന്നത്. അതേസമയം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തി. ഇറാന്‍ ഭരണകൂടവുമായി ബന്ധമുള്ള ടെഹ്റാനിലെ വിവിധ ഇടങ്ങളിലായാണ് മിസൈലാക്രമണങ്ങളും ബോംബിങ്ങും നടന്നത്.