/kalakaumudi/media/media_files/2025/09/13/nuyer-2025-09-13-13-32-27.jpg)
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ചര്‍ച്ചാവേദിയില്‍ പാകിസ്ഥാനെ നാണം കെടുത്തി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സന്നദ്ധ സംഘടനയായ യുഎന്‍ വാച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഹില്ലല്‍ നൂയര്‍.
ഖത്തറിനെതിരെ നടത്തിയ ആക്രമണത്തിന് ഇസ്രയേലിനെ അപലപിച്ചതിന് യുഎന്‍ മേധാവിക്കെതിരെ പരാമര്‍ശം നടത്തുന്നതിനിടെ പാകിസ്ഥാനില്‍ വച്ച് ഭീകരസംഘടനയായ അല്‍ ഖായിദയുടെ തലവന്‍ ഒസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചപ്പോള്‍, അന്നത്തെ യുഎന്‍ മേധാവി 'നീതി നടപ്പായി' എന്ന് പറഞ്ഞിരുന്നുവെന്ന് നൂയര്‍ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ബിന്‍ ലാദനെയും പാകിസ്ഥാനെയും കുറിച്ച് നൂയര്‍ പരാമര്‍ശിച്ചതില്‍ രോഷാകുലനായ പാക് പ്രതിനിധി നൂയറുടെ സംഭാഷണം തടസ്സപ്പെടുത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും തങ്ങള്‍ തള്ളിക്കളയുന്നുവെന്ന് പാകിസ്ഥാന്‍ പ്രതിനിധി പറഞ്ഞു.
പ്രസംഗം പൂര്‍ത്തിയാക്കാന്‍ നാല് സെക്കന്‍ഡ് സമയം കൂടി നൂയറിന് ബാക്കിയുണ്ടെന്ന് യുഎന്‍എച്ച്ആര്‍സി അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു. ഭീകരവാദത്തിന്റെ മറ്റൊരു ഭരണകൂട സ്‌പോണ്‍സറാണ് പാകിസ്ഥാനെന്ന് പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് നൂയര്‍ പറഞ്ഞു. അതോടെ പാക് പ്രതിനിധി മൗനത്തിലായി. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട് മടങ്ങേണ്ട അവസ്ഥയിലുമായി.