ഇസ്രയേലിനെതിരെ ഹിസ്ബുള്ളയുടെ ആക്രമണം; തൊടുത്തത് നൂറോളം ഡ്രോണുകളും, റോക്കറ്റുകളും

15 റോക്കറ്റുകൾ ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതായി ഐഡിഎഫ് അറിയിച്ചു.ഇസ്രായേൽ പ്രതിരോധ സേന ആളുകളോട് അവരുടെ വീടുകളിലും സുരക്ഷിതമായ ഇടങ്ങളിലും തുടരാൻ നിർദേശിച്ചു.

author-image
Greeshma Rakesh
New Update
hizbulla

hizbollah fires more than 100 rockets at Israel

Listen to this article
0.75x1x1.5x
00:00/ 00:00

ടെൽ അവീവ്: ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുള്ള.40 ഓളം റോക്കറ്റുകളും നിരവധി ഡ്രോണുകളും ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) പറയുന്നു.ഡ്രോൺ ആക്രമണത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഇസ്രായേലിന്റെ വടക്കൻ മേഖലയിൽ എയർ സൈറണുകൾ തുടർച്ചയായി മുഴങ്ങുന്നുണ്ട് . ലെബനനിൽ നിന്ന് നിരവധി ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

ഐഡിഎഫ് പറയുന്നതനുസരിച്ച്, ചില ഡ്രോണുകളെ പ്രതിരോധിക്കാൻ സാധിച്ചു. എന്നാൽ ചിലത് ഗോലാൻ കുന്നുകളിൽ പതിച്ചു.115 റോക്കറ്റുകൾ ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതായി ഐഡിഎഫ് അറിയിച്ചു.ഇസ്രായേൽ പ്രതിരോധ സേന ആളുകളോട് അവരുടെ വീടുകളിലും സുരക്ഷിതമായ ഇടങ്ങളിലും തുടരാൻ നിർദേശിച്ചു.

 ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള പോലുള്ള ഗ്രൂപ്പുകളുമായുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തിന്റെ സൂചനയാണ് ഈ സംഭവം.ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ അടുത്ത കാലത്തായി നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം പ്രത്യോക്രമണത്തിൽ മൂന്ന് ഹിസ്ബുള്ള അംഗങ്ങളെ ഇസ്രായേൽ വധിച്ചു.

israel Drone attack israel hizbulla conflict