/kalakaumudi/media/media_files/2025/11/26/hong-2025-11-26-18-43-37.jpg)
photo BBC
ഹോങ്കോങ്: വടക്കന്‍ തായ്‌പേയില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളില്‍ വന്‍ തീപ്പിടിത്തം. ഒന്നിലധികം ബഹുനില കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. 12 പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് വിവരം. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക സമയം ഇന്ന് വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തില്‍നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. ഈ ഭാഗത്ത് രണ്ടായിരത്തോളം പാര്‍പ്പിട സമുച്ചയങ്ങളുണ്ട്. എത്രപേരാണ് അകത്ത് കുടുങ്ങിക്കിടക്കുന്നതെന്ന വവരം ഇനിയും ലഭ്യമല്ലെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിരക്ഷാ സേനയിലെ ചിലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. നിരവധി ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സുകളും പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
