/kalakaumudi/media/media_files/2025/04/01/GoL5QmoTEvlbE4jebZug.jpg)
Representational Image
ന്യൂയോര്‍ക്ക്: ചിക്കന്‍ വിംങ്‌സിനും ഓറഞ്ച് ക്ലാഡിനും പ്രശസ്തമായ ഹൂട്ടേര്‍സ് റെസ്‌റ്റോറന്റ് ശൃംഖല പാപ്പരായി. തിങ്കളാഴ്ച്ചയാണ് സ്ഥാപനം ഇക്കാര്യം പ്രഖ്യാപിച്ചത്. ടെക്‌സസ് കോടതിയിലാണ് 'ചാപ്റ്റര്‍ 11' ല്‍ വരുന്ന പാപ്പരത്വ സംരക്ഷണത്തിന്‍ കീഴില്‍ ഫയല്‍ സമര്‍പ്പിച്ചത്. ഇതിനോടനുബന്ധിച്ച് തങ്ങളുടെ കീഴിലുള്ള നൂറു റെസ്‌റ്റോറന്റുകളും, ടാംപ, ഫ്‌ളോറിഡ, ചിക്കാഗോ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും വില്‍ക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു.
ഹൂട്ടേര്‍സിനെ സാമ്പത്തികമായി തിരിച്ചുകൊണ്ടുവരാനും പഴയ പോലെ വളരെ രുചികരമായ ഭക്ഷണം ആവശ്യക്കാര്‍ക്കു വീണ്ടും എത്തിക്കാനും സാധിക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് ഹൂട്ടേര്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാല്‍ മെലിലി പറഞ്ഞു.
ബര്‍ഗര്‍-ഫി, റെഡ് ലോബ്‌സ്റ്റര്‍ എന്നിവരോടൊപ്പമാണ് ഇപ്പോള്‍ ഹൂട്ടേര്‍സും പാപ്പരത്വത്തിലേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ പന്ത്രണ്ടോളം ഫ്രാഞ്ചൈസികള്‍ ഹൂട്ടേര്‍സ് നിര്‍ത്തിയിരന്നു. ഭക്ഷണസാധനങ്ങളുടെ വിലയും തൊഴിലാളികളുടെ വേതനം വര്‍ദ്ധിക്കുന്നതാണ് കാരണമായി ഹൂട്ടേഴ്‌സ് ചൂണ്ടിക്കാട്ടിയത്.