ഇസ്രായേൽ കപ്പലിന് നേരെ ഹൂതി ആക്രമണം

കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. കപ്പലിലെ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. കപ്പൽ അടുത്ത തുറമുഖത്തിലേക്കുള്ള യാത്ര തുടരുകയാണെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.

author-image
Anagha Rajeev
New Update
israel
Listen to this article
0.75x 1x 1.5x
00:00 / 00:00

തെൽ അവീവ്: ഇസ്രായേൽ കപ്പലിന് നേരെ ഹൂതികൾ വീണ്ടും ആക്രമിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഏദൻ കടലിടുക്കിൽ വെച്ച് ഇസ്രായേൽ  കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഇസ്രായേൽ നഗരമായ എലിയാത്തിന് സമീപത്തായിരുന്നു ആക്രമണം.

കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. കപ്പലിലെ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. കപ്പൽ അടുത്ത തുറമുഖത്തിലേക്കുള്ള യാത്ര തുടരുകയാണെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. കപ്പലിന് ആക്രമണത്തിൽ തകരാർ സംഭവിച്ചോയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

എലിയാത്തിനെ ലക്ഷ്യമിട്ട് ഇതിനും മുമ്പും ഹൂതികൾ ഡ്രോണുകളും മിസൈലുകളും തൊടുത്തിട്ടുണ്ട്. ഇതുവരെ 60ഓളം കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്.

houthi missile attack Israels war