/kalakaumudi/media/media_files/2025/04/01/hyUb7TqQWIVBu8PfmuPH.jpg)
Houthis Photograph: (Houthis)
അമേരിക്കന്‍ ഡ്രോണിനെ വീണ്ടും തകര്‍ത്തെന്ന് യമനിലെ ഹൂത്തികള്‍
മുപ്പതു മില്ല്യണ്‍ ഡോളറുകള്‍ വിലമതിക്കുന്ന അമേരിക്കന്‍ ഡ്രോണായ എം ക്യൂ -9 എന്ന റീപ്പര്‍ ഡ്രോണിനെ, സ്വന്തമായി തയ്യാറാക്കിയ മിസൈലുപയോഗിച്ച് തകര്‍ത്തതായി യമനിലെ ഹൂത്തികള്‍ ആഹ്വാനം ചെയ്തു. എക്‌സിലാണ് ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്.
ഇതിനു പിന്നാലെ യൂ.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൂത്തികള്‍ക്കും, അവരെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന ഇറാനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
'യൂ.എസ്സില്‍ ഇപ്പോള്‍ പല പോരാളികളും, നേതാക്കന്മാരും നമ്മോടൊപ്പമില്ല. പല രീതിയില്‍ ആക്രമണങ്ങള്‍ നമ്മള്‍ നേരിടുന്നുണ്ട്. കടലിലൂടെയും കരയിലൂടെയും എന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ സാധ്യമാകുകയുള്ളൂ അന്നേ യുദ്ധത്തില്‍ നിന്നും പൂര്‍ണ്ണമായി പിന്മാറുകയുള്ളൂ എന്നും, ഹൂതികളുടെ മുന്നില്‍ യൂ.എസ് കപ്പലുകള്‍ക്കു നേരേയുള്ള വെടിവെപ്പു നിര്‍ത്തുക മാത്രമാണ് യുദ്ധം നിര്‍ത്താനപള്ള ഏക മാര്‍ഗ്ഗം. ഇതിനു തയ്യാറല്ലെങ്കില്‍ ശരിയ്ക്കുമുള്ള പ്രശ്‌നങ്ങളും, വേദനകളും ഹൂത്തികളും, ഇറാനും അനുഭവിക്കും.' എന്ന് ട്രംപ് കുറിപ്പില്‍ പറയുന്നു.