/kalakaumudi/media/media_files/2025/04/04/iRGZ0Zz7I4TGZRrWNfpA.jpg)
മാര്‍ച്ച് 29ന് നടന്ന, ഭൂകമ്പമാപിനിയില്‍ 7.7 തീവ്രതയോടെ രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ മ്യാന്‍മറില്‍ മൂവായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിനുപുറമെ 6.8 തീവ്രതയോടെ ആറു തുടര്‍ചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി. മാന്‍ഡലെയെന്ന, മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരത്തിലാണ് കനത്തനാശം സംഭവിച്ചത്. ഇതിനോടു ചേര്‍ന്നായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്ത് മാക്‌സാര്‍ ടെക്‌നോളജി വഴി ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ഏകദേശം 500 കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന വിള്ളലുകള്‍ ദൃശ്യമായത്. ഡബ്ലൂഎക്‌സ്എന്‍ബി എന്ന എക്‌സ് അക്കൗണ്ടിലാണ് ഇവ കണ്ടത്. ഏകദേശം അഞ്ചു മീറ്ററുകളോളം ഇവയ്ക്ക് ആഴമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.