കോവിഡിനു ശേഷം ചൈനയില്‍ എച്ച്എംപിവി വൈറസ് വ്യാപനം

എച്ച്എംപിവി മാത്രമല്ല, ഇന്‍ഫ്‌ലുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്

author-image
Punnya
New Update
hmpv

ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി)  വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇന്‍ഫ്‌ലുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 
കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നത്. ഫ്‌ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ആദ്യം ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വര്‍ധിക്കുന്നതില്‍ ശൈത്യം ഒരു പ്രധാന ഘടകമാണ്. നിലവില്‍ എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ തെറപ്പിയോ മുന്‍കരുതല്‍ വാക്‌സീനോ ഇല്ല. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കുട്ടികള്‍ക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യന്നുണ്ട്. എന്നാല്‍, ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

china HMPV virus