വീശിയടിച്ച് മിൽട്ടൺ; ഫ്‌ളോറിഡയിൽ വൻ നാശനഷ്ടം,നിരവധി മരണം, അമേരിക്കയിൽ ഇരുട്ടിലായത് 20 ലക്ഷം വീടുകൾ

കൊടുങ്കാറ്റിൽ നിരവധി വീടുകളാണ് തകർന്നത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഹാർഡി കൗണ്ടിയിലും അയൽപ്രദേശങ്ങളായ സരസോട്ട, മനാറ്റി കൗണ്ടികളിലുമാണ് ഏറ്റവും കൂടുതൽ വൈദ്യുതി മുടക്കം ഉണ്ടായത്.

author-image
Greeshma Rakesh
New Update
hurricane milton updates monster storm slams into florida deaths confirmed

hurricane milton updates monster storm slams into florida

വാഷിങ്ടൺ: അതിതീവ്ര ചുഴലിക്കാറ്റ് മിൽട്ടൺ കരതൊട്ടതിനെ തുടർന്ന് ഫ്‌ളോറിഡയിൽ വൻ നാശനഷ്ടം.നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് 20 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു.

105 മൈൽ വേഗതയിൽ തീരപ്രദേശങ്ങളിൽ കാറ്റ് ആഞ്ഞടിക്കുന്നതിനൊപ്പം കനത്ത മഴയും തുടരുകയാണ്.ലക്ഷക്കണക്കിന് ആളുകൾ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി കഴിഞ്ഞു. നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മിൽട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

വെള്ളപ്പൊക്കത്തിന് സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ നിർദേശിച്ചിരുന്നു. കൊടുങ്കാറ്റിൽ നിരവധി വീടുകളാണ് തകർന്നത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഹാർഡി കൗണ്ടിയിലും അയൽപ്രദേശങ്ങളായ സരസോട്ട, മനാറ്റി കൗണ്ടികളിലുമാണ് ഏറ്റവും കൂടുതൽ വൈദ്യുതി മുടക്കം ഉണ്ടായത്. എന്നാൽ മരണസംഖ്യ എത്രയെന്ന് വ്യക്തമല്ല. ആറ് വിമാനത്താവളങ്ങൾ അടച്ചു. രണ്ടായിരത്തോളം വിമാന സർവീസുകളും റദ്ദാക്കി.

ചുഴലിക്കാറ്റ് കരതൊടുന്നതിന് മുൻപായി തന്നെ 125ലേറെ വീടുകൾ നശിച്ചിരുന്നു. അവയിൽ പലതും മുതിർന്ന പൗരൻമാർ താമസിക്കുന്ന ഇടങ്ങളാണ്. ഉഷ്ണമേഖലാ-കൊടുങ്കാറ്റ് കരയിലെത്തിയപ്പോൾ വേഗം മണിക്കൂറിൽ 233.355 കിലോമീറ്റർ വേഗതയിൽ നിന്ന് നിന്ന് 193 കിലോമീറ്ററായി ആയി കുറഞ്ഞു. ഫ്‌ലോറിഡയെത്തുമ്പോൾ മിൽട്ടന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണൽ ഹറികെയ്ൻ സെന്റർ നേരത്തേ പ്രവചിച്ചിരുന്നു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്.

സെപ്റ്റംബർ അവസാനത്തിൽ കടുത്ത നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിന് മുൻപാണ് ഫ്‌ളോറിഡയിൽ മിൽട്ടൺ ഭീതി വിതക്കുന്നത്. വടക്കൻ കരോലീന, തെക്കൻ കരോലീന, ജോർജിയ, ഫ്‌ളോറിഡ, ടെന്നസി, വെർജീനിയ എന്നിവിടങ്ങളിൽ ഹെലൻ വ്യാപക നാശം വിതച്ചിരുന്നു. 230 ലേറെയാളുകളാണ് മരിച്ചത് .ഫ്‌ളോറിഡ മുതൽ വിർജീനിയ വരെ കനത്ത വെള്ളപ്പൊക്കത്തിനും കാരണമായി.

 

usa Hurricane Milton florida death