'ഞാൻ നിരപരാധിയാണ്, മാന്യനായ വ്യക്തിയുമാണ്, കുറ്റക്കാരനല്ല' അമേരിക്കൻ കോടതിയിൽ കുറ്റം നിഷേധിച്ച് നിക്കോളാസ് മഡൂറോ

തന്നെ അമേരിക്ക പിടികൂടിയതിൽ പ്രതിഷേധിച്ച നിക്കോളാസ് മഡൂറോ താൻ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് എന്നും പ്രഖ്യാപിച്ചു.ട്രംപ് ഭരണകൂടം തന്നെ അധികാരത്തിൽ നിന്ന് നീക്കാൻ ന്യായീകരിച്ച മയക്കുമരുന്ന് കടത്ത് കേസിൽ താൻ കുറ്റക്കാരനല്ലെന്നും അദ്ദേഹം വാദിച്ചു

author-image
Devina
New Update
maduroo

ന്യൂയോർക്ക്: 'ഞാൻ നിരപരാധിയാണ്, മാന്യനായ വ്യക്തിയുമാണ്, കുറ്റക്കാരനല്ല'- തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ച് അമേരിക്കൻ കോടതിയിൽ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ വാദിച്ചത് ഇങ്ങനെ.

തന്നെ അമേരിക്ക പിടികൂടിയതിൽ പ്രതിഷേധിച്ച നിക്കോളാസ് മഡൂറോ താൻ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് എന്നും പ്രഖ്യാപിച്ചു

ട്രംപ് ഭരണകൂടം തന്നെ അധികാരത്തിൽ നിന്ന് നീക്കാൻ ന്യായീകരിച്ച മയക്കുമരുന്ന് കടത്ത് കേസിൽ താൻ കുറ്റക്കാരനല്ലെന്നും അദ്ദേഹം വാദിച്ചു.

യുഎസ് സൈന്യം പിടികൂടിയ മഡൂറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും ന്യൂയോർക്ക് കോടതിയിലാണ് ഹാജരാക്കിയത്.

 തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം മഡൂറോ നിഷേധിച്ചു.

 മഡൂറോ സ്പാനിഷ് ഭാഷയിലാണ് തന്റെ വാദമുഖങ്ങൾ മുന്നോട്ടുവെച്ചത്.

കോടതി റിപ്പോർട്ടർ അത് വിവർത്തനം ചെയ്തു. ചുമത്തിയിരിക്കുന്ന കുറ്റങ്ങളിന്മേൽ വാദം ഉന്നയിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് മഡൂറോ താൻ നിരപരാധിയാണെന്നും കുറ്റക്കാരനല്ലെന്നും അവകാശപ്പെട്ടത്.

 'ഞാൻ നിരപരാധിയാണ്.

ഞാൻ കുറ്റക്കാരനല്ല. ഞാൻ മാന്യനായ ഒരു വ്യക്തിയാണ്.

എന്നെ തട്ടിക്കൊണ്ടുവന്നതാണ്. എന്റെ രാജ്യത്തിന്റെ പ്രസിഡന്റ് ആണ്'- മഡൂറോയുടെ വാക്കുകൾ.