ആഗോള സാമ്പത്തിക മേഖല അടക്കിവാണിരുന്ന ഡോളറിന് ബദലായി മറ്റുപല കറന്‍സികളും പരീക്ഷിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുങ്ങിയിട്ട് നാളുകുറച്ചായി. റഷ്യ മുന്‍കൈയെടുക്കുന്ന ഈ ഉദ്യമത്തില്‍ ഇന്ത്യയടക്കം അനുകൂല നിലപാട് പ്രഖ്യാപിച്ചിരുന്നു.യുദ്ധവും ഉപരോധവുമൊക്കെ കടുത്തപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ അഭിപ്രായത്തോട് വേണ്ടത്ര അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല.
എന്നാല്‍ ട്രംപ് വന്നപ്പോള്‍ സാഹചര്യം ആകെ മാറിയിരിക്കുകയാണ്. ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പാണ് ട്രംപിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്.ബ്രിക്‌സ് രാജ്യങ്ങള്‍ പ്രത്യേക കറന്‍സി കൊണ്ടു വന്നാല്‍ ശക്തമായി നേരിടുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.പ്രത്യേക കറന്‍സി കൊണ്ടുവന്നാല്‍ നൂറു ശതമാനം തീരുവ നേരിടാന്‍ തയ്യാറാവണമെന്നും ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അന്താരാഷ്ട്ര വ്യാപാരത്തിലെ പ്രബലമായ കറന്‍സിയായി യുഎസ് ഡോളറിനെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്.
ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ പങ്ക് ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഡോളറൈസേഷനെതിരായ തന്റെ നിലപാട് ട്രംപ് ആവര്‍ത്തിച്ച് പ്രകടിപ്പിച്ചു.നേരത്തെയും ട്രംപ് സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.അതേസമയം,ബ്രസീല്‍,റഷ്യ,ഇന്ത്യ,ചൈന,ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്‌സ് രാജ്യങ്ങള്‍ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തിരുന്നു.