/kalakaumudi/media/media_files/2025/02/17/J6JOvxzw2MXgjX971shG.jpg)
ഖത്തര്‍ അമീര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനമായി. ഇരുരാജ്യങ്ങളും അഞ്ച് ധാരണാപത്രങ്ങളിലും രണ്ട് കരാറുകളിലും ഒപ്പുവെച്ചു. ഇരുനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ച് വിശദീകരിക്കാനായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റികളിലും ഫുഡ് പാര്‍ക്കിലും അടിസ്ഥാന വികസന പദ്ധതികളിലും ഖത്തര്‍ നിക്ഷേപം നടത്തുമെന്ന് അമീര്‍ അറിയിച്ചു. ഖത്തറില്‍ നിന്ന് കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം വാങ്ങാന്‍ ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. ഖത്തറിന്റെ സമൂലമായ വളര്‍ച്ചയില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയ്ക്കും സംഭാവനക്കും ഖത്തര്‍ അമീര്‍ നന്ദി പറഞ്ഞു. മോദിയും ഖത്തര്‍ അമീറും നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയില്‍ ഇന്ത്യ-ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സ്വതന്ത്ര കരാറും ചര്‍ച്ചാവിഷയമായി. സ്വതന്ത്ര വ്യാപാര കരാറില്‍ ഖത്തറും താല്‍പര്യം അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും പരിഹാരങ്ങളും ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു.