/kalakaumudi/media/media_files/2025/02/03/vCLbEBsc54WTNaYT6MO7.jpg)
uk Photograph: (uk)
സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയും യുകെയും. ഈ മാസം 24 മുതല്‍ ചര്‍ച്ചകള്‍ നടക്കുംഈ മാസം ആരംഭിക്കുന്ന ചര്‍ച്ചയില്‍ കസ്റ്റംസ് തീരുവ, ഉഭയകക്ഷി നിക്ഷേപം എന്നിവ ചര്‍ച്ചയാവും. യുകെ വാണിജ്യ മന്ത്രി ചര്‍ച്ചക്കായി ഡല്‍ഹിയെത്തുമെന്നാണ് കരുതുന്നത്. വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്കുള്ള അവസരം, ഉല്‍പ്പന്ന വിപണി എന്നിവയാണ് യുകെയില്‍ ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം വിസ്‌കി പോലുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുക. ടെലികമ്മ്യൂണിക്കേഷന്‍, സാമ്പത്തിക സേവന മേഖലകളില്‍ കൂടുതല്‍ അവസരങ്ങളുമാണ് ഇന്ത്യയില്‍ നിന്ന് യുകെ ആവശ്യപ്പെടുക. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 100 ശതമാനമായി ഉയര്‍ത്തിയുള്ള ബജറ്റ് പ്രഖ്യാപനത്തിന്റെ നേട്ടം യുകെ സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ ഭാഗമായി യുകെയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ രാജ്യത്തേക്ക് നിക്ഷേപമിറക്കിയേക്കും. ഇന്ത്യ- യുകെ ഉഭയകക്ഷി വ്യാപാരം 2022-23 ലെ 20.36 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇത് 2023-24 ല്‍ 21.34 ബില്യണ്‍ യുഎസ് ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്.