ഇന്ത്യ- ഓസ്‌ട്രേലിയ സ്വതന്ത്ര വ്യാപാര കരാര്‍ വൈകിയേക്കും

ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും സംബന്ധിച്ച കരാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 62 ബില്ല്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

author-image
Prana
New Update
MODI

ഓസ്‌ട്രേലിയ അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനാല്‍, ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതിന് നിര്‍ണായക മേഖലകളില്‍ ആവശ്യമായി വന്നേക്കാവുന്ന പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ കരാര്‍ വൈകാനാണ് സാധ്യത.ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും സംബന്ധിച്ച കരാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 62 ബില്ല്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും 2022 ഡിസംബര്‍ 29-ന്  ഇസിടിഎ നടപ്പിലാക്കി, അതിന്റെ കീഴില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 96 ശതമാനം സാധനങ്ങളുടെയും താരിഫ് ഇല്ലാതാക്കാന്‍ ഓസ്‌ട്രേലിയ സമ്മതിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ ഇസിടിഎ  കരാര്‍ വഴി വ്യാപാര ബന്ധം ഗണ്യമായി വര്‍ധിച്ചു. ഇരു രാജ്യങ്ങളിലെയും എംഎസ്എംഇ കള്‍ക്കും ബിസിനസുകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും അവരുടെ സാമ്പത്തിക പങ്കാളിത്തത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കരാര്‍ ഒപ്പിട്ട ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2020-21 ല്‍ 12.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 26 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നിരുന്നാലും, മൊത്തം വ്യാപാരം  2023-24-ല്‍ 24 ബില്യണ്‍ ഡോളറായി കുറഞ്ഞു. അതേസമയം ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 14 ശതമാനം വര്‍ദ്ധിച്ചു.

 

india-australia