കാനഡയില്‍ ഖലിസ്ഥാന്‍ വാദികളുണ്ടെന്ന് സമ്മതിച്ച്  ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്ത് ഖലിസ്ഥാന്‍ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

author-image
Punnya
New Update
justin trudeau

justin trudeau

ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്ത് ഖലിസ്ഥാന്‍ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ആദ്യമായാണ് ട്രൂഡോ ഖലിസ്ഥാന്‍ സാന്നിധ്യം അംഗീകരിക്കുന്നത്. ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് ട്രൂഡോയുടെ പരാമര്‍ശം. 'കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ സിഖ് സമൂഹം പൂര്‍ണമായും അങ്ങനെയല്ല. മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. എന്നാല്‍ കനേഡിയന്‍ ഹിന്ദുക്കള്‍ മുഴുവന്‍ അങ്ങനെയല്ല'ട്രൂഡോ പറഞ്ഞു.

2023ല്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍വച്ച് കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. കാനഡയിലെ ക്ഷേത്രങ്ങള്‍ക്കുനേരെയും ആക്രമണങ്ങളുണ്ടായിരുന്നു.

 

countries india justin trudeau canada