ഇനി ഏറ്റവും വലിയ കച്ചവടപങ്കാളി

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈനയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷിയേറ്റീവിന്റെ റിപ്പോര്‍ട്ടുപ്രകാരം 118. 4 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റിറക്കുമതി വ്യാപാരമാണ് 2023- 24 വര്‍ഷകാലയളവില്‍ നടന്നത്. അമേരിക്കയാണ് തൊട്ടുപിന്നില്‍. യുഎഇ ആണ് ഇന്ത്യടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി. റഷ്യ, സൗദി അറേബ്യ, സിങ്കപ്പുര്‍ എന്നിവയാണ് തൊട്ടുപിന്നില്‍.

author-image
Rajesh T L
New Update
xxx

xijinping

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെയ്ജിങ്: ചൈന ചതിയന്‍ രാഷ്ട്രമാണെങ്കിലും ഇടയ്ക്കിടയ്ക്ക് ബോധം വരാറുണ്ട്. അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യങ്ങള്‍ പലതാണെങ്കിലും ഇപ്പോള്‍ ഇന്ത്യയുടെ ശക്തി അവര്‍ക്ക് ബോദ്ധ്യപ്പെട്ടുവരികയാണ്. കടത്തില്‍ മുങ്ങിയും ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പും നിലനില്‍ക്കുന്നതിനിടെ ചൈനയുടെ സാമ്പത്തിക സ്ഥിതി ആകെ തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയെ ചേര്‍ത്ത് പിടിച്ച് പുതിയ വിപണി തന്ത്രം ഇറക്കിയിരിക്കുകയാണ് ചൈന.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈനയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷിയേറ്റീവിന്റെ റിപ്പോര്‍ട്ടുപ്രകാരം 118. 4 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റിറക്കുമതി വ്യാപാരമാണ് 2023- 24 വര്‍ഷകാലയളവില്‍ നടന്നത്. അമേരിക്കയാണ് തൊട്ടുപിന്നില്‍. യുഎഇ ആണ് ഇന്ത്യടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി. റഷ്യ, സൗദി അറേബ്യ, സിങ്കപ്പുര്‍ എന്നിവയാണ് തൊട്ടുപിന്നില്‍.

2021-22, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ യു.എസ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 8.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇരുമ്പ് അയിര്, പരുത്തി നൂല്‍, തുണിത്തരങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴം പച്ചക്കറികള്‍, പ്ലാസ്റ്റിക്, ലിയോലിയം എന്നിവയുടെ കയറ്റുമതിയിലാണ് വലിയ വളര്‍ച്ച രേഖപ്പെടുത്തിയത്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 3.24 ശതമാനം വര്‍ധിച്ച് 101.7 ബില്യണ്‍ യുഎസ് ഡോളറുമായി.

അതേസമയം, 2023- 24 സാമ്പത്തിക വര്‍ഷം യുഎസിലേക്കുള്ള കയറ്റുമതി 1.32 ശതമാനം ഇടിഞ്ഞ് 77.5 ബില്യണ്‍ യുഎസ് ഡോളറായി. 2022- 23-ല്‍ ഇത് 78.54 ആയിരുന്നു. ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 40.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്നും കണക്ക് സൂചിപ്പിക്കുന്നു.

2019 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മികച്ച 15 വ്യാപാര പങ്കാളികളുമായുള്ള ഇന്ത്യയുടെ വ്യാപാര പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവിധ മേഖകളിലെ വ്യാപാര കമ്മിയോ മിച്ചമോ ആണ് കയറ്റിറക്കുമതികളില്‍ പ്രതിഫലിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വാണിജ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ 2017- 18 വരെയും 2020- 21 ലും ചൈന ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചൈനയ്ക്ക് മുമ്പ് യുഎഇ ആയിരുന്നു ഈ സ്ഥാനം നിലനിര്‍ത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് യുഎഇയിലുണ്ടായ വ്യാപാര മാറ്റങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യം മറികടന്ന് യുഎഇയും ഇന്ത്യയ്ക്കൊപ്പമുള്ള വ്യാപാര ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ മത്സരിക്കുകയാണ്. 

 

india china news