ദമാസ്കസ്: വിമതഅട്ടിമറിയിലൂടെസർക്കാരിനെപുറത്താക്കിയതിനെപിന്നാലെസംഘർഷംതുടരുന്ന സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ചൊവ്വാഴ്ച ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചു. ദമാസ്‌കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. ലെബനനിൽഎത്തിച്ചശേഷംവിമാനമാർഗംഇന്ത്യയിൽഎത്തിക്കാനാണ്നീക്കമെന്ന്വിദേശകാര്യമന്ത്രാലയംവ്യക്തമാക്കി.
ജമ്മുകശ്മീരിൽനിന്നും സിറിയയിൽ എത്തിയ 44 തീർത്ഥാടകരുംഇതിൽഉൾപ്പെടുന്നു. ആഭ്യന്തരസംഘർഷംപൊട്ടിപ്പുറപ്പെട്ട്ഉടൻതന്നെ സിറിയയിലുള്ളഇന്ത്യക്കാരോട്മടങ്ങാൻവിദേശകാര്യമന്ത്രാലയംനിർദ്ദേശിച്ചിരുന്നു.സിറിയയിൽ തുടരുന്ന ഇന്ത്യൻ പൗരൻമാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: +963 993385973.