/kalakaumudi/media/media_files/2024/10/31/FQOgYOc7abODbwIJoqq6.jpeg)
ചൈനയില്‍നിന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന സ്ഥിതിയില്‍നിന്നാണ് അവിടേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയത്. രാജ്യത്ത ആപ്പിള്‍ കമ്പനിയുടെ സാന്നിധ്യമാണ് ഇതിന് വലിയൊരു ഘടകമായതെന്നാണ് വിലയിരുത്തല്‍. ചൈനയെ മാത്രം ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളെക്കൂടി വിതരണ- നിര്‍മാണ ശൃംഖലയുടെ ഭാഗമാക്കാനുള്ള ആപ്പിളിന്റെ തീരുമാനം വിജയകരമായി വിനിയോഗിച്ചതാണ് ഇന്ത്യയ്ക്ക് ഗുണമായി മാറിയത്. ആപ്പിളിന് ആവശ്യമായ ഘടകങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ആപ്പിള്‍ മാക്ബുക്ക്, എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഐഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഘടകങ്ങളാണ് ചൈനയിലേക്ക് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ വരെ ഇന്ത്യയിലെ ഇലക്ട്രോണിക് വ്യവസായ മേഖല ചൈനയെ അമിതമായി ആശ്രയിച്ചിരുന്നു. ചൈനയില്‍നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന രീതിയാണ് തുടര്‍ന്നുപോയത്. എന്നാല്‍, ഇന്ത്യയില്‍തന്നെ ഇലക്ട്രോണിക് നിര്‍മാണ മേഖല വളര്‍ത്തിയെടുക്കാനുള്ള ശ്രമം വിജയിച്ചതിന്റെ സൂചനയാണ് ചൈനയിലേക്കുള്ള കയറ്റുമതി. ഇന്ത്യന്‍ ഇലക്ട്രോണിക് മേഖലയുടെ വളര്‍ച്ച കയറ്റുമതിയില്‍ നേട്ടമുണ്ടാക്കും. 2030 ആകുമ്പോഴേക്കും 3500 മുതല്‍ 4000 കോടി ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്ന കയറ്റുമതി നടക്കുമെന്നാണ് കണക്കുകള്‍.