/kalakaumudi/media/media_files/2025/01/08/xAnKTWKrIntAr8ES0Qt9.jpg)
അഫ്ഗാനിസ്ഥാന്‍ ഭരണത്തിലിരിക്കുന്ന തീവ്രവാദ സംഘടനയായ താലിബാനുമായി ഇന്ത്യ ആദ്യമായി ചര്‍ച്ച നടത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും താലിബാന്‍ ആക്ടിംഗ് വിദേശകാര്യമന്ത്രിയുമായാണു കൂടിക്കാഴ്ച നടത്തിയത്. ദുബായിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാനുമായി ആരോഗ്യം, ക്രിക്കറ്റ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ സഹകരിക്കും. അഫ്ഗാനുമായുള്ള മാനുഷിക സഹകരണം തുടരും. മേഖലയിലെ സുരക്ഷാസ്ഥിതിയില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക താലിബാന്‍ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ അറിയിച്ചു. അഫ്ഗാന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതായാണ് വിവരം. ഇറാനില്‍ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാര്‍ തുറമുഖത്തിന്റെ കാര്യത്തിലും ചര്‍ച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.