നമ്പർ വൺ ഇന്ത്യ ,ട്വന്റി ട്വന്റി റാങ്കിങ്ങിൽ എല്ലാ വിഭാഗത്തിലും ഇന്ത്യൻ താരങ്ങളും ഒന്നാമത്

ട്വന്റി 20 ബോളർമാരുടെ ഐ സി സി റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനത്തെത്തിയതോടെ ട്വന്റി  20 യിലെ എല്ലാ റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങളുടെ സർവാധിപത്യം .ബാറ്റിങ്ങിൽ ഇന്ത്യയുടെ അഭിഷേക് ശർമയാണ് ഒന്നാമത് ,ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഹർദിക് പാണ്ട്യ ഒന്നാം സ്ഥാനത്തു തുടരുന്നു

author-image
Devina
New Update
abhishek


ദുബായ് :ട്വന്റി 20 ബോളർമാരുടെ ഐ സി സി റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനത്തെത്തിയതോടെ ട്വന്റി  20 യിലെ എല്ലാ റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങളുടെ സർവാധിപത്യം .ബാറ്റിങ്ങിൽ ഇന്ത്യയുടെ അഭിഷേക് ശർമയാണ് ഒന്നാമത് ,ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഹർദിക് പാണ്ട്യ ഒന്നാം സ്ഥാനത്തു തുടരുന്നു .ടീം റാങ്കിങ്ങിൽ മാസങ്ങളായി ഇന്ത്യയാണ് ഒന്നമത് ,ഇതോടെയാണ് റാങ്കിങ്ങിന്റെ എല്ലാ മേഖലകളും ഇന്ത്യ ആധിപത്യം സ്ഥാപിച്ചത് .മുപ്പത്തിനാലുകാരനായ വരുൺ ഇതാദ്യമായാണ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത് .ജസ്പ്രീത് ബുമ്ര,സ്പിന്നർ രവി ബിഷ്‌ണോയി എന്നിവരാണ് മുൻപ് റാങ്കിങ്ങിൽ മുന്നിലെത്തിയ ഇന്ത്യൻ ബോളർമാർ .ഏകദിന ടീം റാങ്കിങ്ങിൽ ഒന്നാമതും ടെസ്റ്റ് റാങ്കിങ്ങിൽ നാലാമതും ആണ് ഇന്ത്യ