തീവ്രവാദം തുടച്ചുനീക്കും; 10 ബില്യണ്‍ ഡോളര്‍ പ്രതിരോധ ഇടപാടുമായി ഇന്ത്യ-ഇസ്രയേല്‍ ബന്ധം

എല്‍ബിറ്റ് സിസ്റ്റംസിന്റെ ഹെര്‍മിസ് 900 ഡ്രോണുകള്‍ക്കായി വലിയൊരു കരാര്‍ പ്രതീക്ഷിക്കുന്നു. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും അവയെ പ്രതിരോധിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകള്‍ ഇതില്‍ ഉള്‍പ്പെടും

author-image
Biju
New Update
mm 4

ടെല്‍അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനമ പുരോഗമിക്കുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദം തുടച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചു. 

കൂടാതെ 10 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെറുസലേമിലെത്തിയ അദ്ദേഹം ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു.

എല്‍ബിറ്റ് സിസ്റ്റംസിന്റെ ഹെര്‍മിസ് 900 ഡ്രോണുകള്‍ക്കായി വലിയൊരു കരാര്‍ പ്രതീക്ഷിക്കുന്നു. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും അവയെ പ്രതിരോധിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകള്‍ ഇതില്‍ ഉള്‍പ്പെടും.

ശത്രുവിന്റെ വ്യോമപ്രതിരോധ പരിധിക്ക് പുറത്തുനിന്ന് തൊടുത്തുവിടാവുന്ന സ്‌പൈസ് 1000  ഗൈഡന്‍സ് കിറ്റുകള്‍, റാംപേജ് മിസൈലുകള്‍, എയര്‍ ലോറ സുപ്പര്‍സോണിക് മിസൈലുകള്‍ എന്നിവയും കരാറിന്റെ ഭാഗമാണ്.

സമീപകാലത്തുണ്ടായ യുദ്ധസാഹചര്യങ്ങളാണ് ഈ കരാറുകള്‍ക്ക് വേഗത കൂട്ടിയത്: ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് ഈ യുദ്ധത്തിലൂടെ ലോകം കണ്ടു.
2025 മെയ് മാസത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം: ഡ്രോണ്‍, മിസൈല്‍, സൈബര്‍ യുദ്ധ മേഖലകളില്‍ ഇന്ത്യ നേരിടുന്ന പോരായ്മകള്‍ ഈ സംഘര്‍ഷം തുറന്നുകാട്ടി.
ഇസ്രായേലിന്റെ ആയുധ കയറ്റുമതിയുടെ 34 ശതമാനവും വാങ്ങുന്നത് ഇന്ത്യയാണ്.