/kalakaumudi/media/media_files/2025/12/22/trade-new-2025-12-22-18-21-16.jpg)
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലേക്ക് പഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചിരുന്നു. കരാര്‍ ഇരുരാജ്യങ്ങളിലെയും തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ.
''ഡിഗ്രിയോ ഓണേഴ്‌സ് ഡിഗ്രിയോ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ വര്‍ക്ക് വിസയും സ്റ്റെം അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഡിഗ്രി ഉള്ളവര്‍ക്ക് നാല് വര്‍ഷത്തെ വര്‍ക്ക് വിസയും ലഭിക്കും'' -പീയുഷ് ഗോയല്‍ പറഞ്ഞു.
കരാറില്‍ ആയുഷ്, ഫിഷറീസ്, ഓഡിയോ വിഷ്വല്‍ ടൂറിസം, ഫോറസ്ട്രി, ഹോര്‍ട്ടി കള്‍ച്ചര്‍ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണത്തിന് ധാരണയായി. യോഗ ഇന്‍സ്ട്രക്ഷന്‍, ഷെഫ്, ആയുഷ് പ്രഫഷനലുകള്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ ഏകദേശം 5000 പേര്‍ക്ക് പ്രഫഷനല്‍ വര്‍ക്ക് വിസ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ 10 ശതമാനം വരെ ഉയര്‍ന്ന താരിഫ് ഒഴിവാക്കിയതോടെ ഇന്ത്യയിലെ വസ്ത്രവ്യാപാര മേഖലയിലെ കയറ്റുമതിക്ക് 1057 താരിഫ് ലൈനുകളില്‍ സീറോ ഡ്യൂട്ടി അസസ് ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
