/kalakaumudi/media/media_files/2025/09/19/asiacup-2025-09-19-14-22-46.jpg)
ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം. സൂപ്പര്‍ ഫോറിലാണ് വീണ്ടും ഇന്ച്യ പാകിസ്ഥാന്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയത്.
ദുബായ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള ഹസ്തദാന വിവാദവും പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയുമെല്ലാം ആരാധകര്‍ കണ്ടിരുന്നു.
ഈ സാഹചര്യത്തില്‍ ഞായറാഴ്ച നടക്കുന്ന മത്സരം വീണ്ടും ശ്രദ്ധാ കേന്ദ്രമാകും. 24ന് ഇന്ത്യ ബംഗ്ലാദേശിനെയും 26ന് ഇന്ത്യ ശ്രീലങ്കയെയും സൂപ്പര്‍ ഫോറില്‍ നേരിടും. ഇന്നലെ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ വീഴ്ത്തിയതോടെയാണ് ബംഗ്ലാദേശിന് സൂപ്പര്‍ ഫോറിലേക്ക് വഴി തെളിഞ്ഞത്
.ശ്രീലങ്കക്കെതിരെ ജയിച്ചിരുന്നെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള അഫ്ഗാൻ ബംഗ്ലാദേശിനെ മറികടന്ന് സൂപ്പര്‍ ഫഓറിലെത്തുമായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും ഒന്നും രണ്ടും സ്ഥാനക്കാരായി ഇന്ന് നടക്കുന്ന ഇന്ത്യ-ഒമാന്‍ മത്സരഫലം അപ്രസക്തമാണ്. ഗ്രൂപ്പില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്‍ ഒമാനെയും യുഎഇയെയയും വീഴ്ത്തിയാണ് സൂപ്പര്‍ ഫോറിലെത്തിയത്.