/kalakaumudi/media/media_files/2025/11/20/pak-6-2025-11-20-08-13-38.jpg)
ഇസ്ലാമാബാദ്: ഇന്ത്യയുമായി സമ്പൂര്‍ണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിനാല്‍ രാജ്യം ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.'' ഇന്ത്യയെ ഒരു തരത്തിലും അവഗണിക്കാന്‍ കഴിയില്ല. പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്നടക്കം ആക്രമണങ്ങള്‍ തുടരാന്‍ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂര്‍ണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാന്‍ കഴിയില്ല'' ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇസ്ലാമാബാദ് പൂര്‍ണ്ണ ജാഗ്രതയില്‍ ആയിരിക്കണമെന്നും പ്രതിരോധ മന്ത്രി വിശദീകരിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂറിനെ ''88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍'' എന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍ വരുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് ഇസ്ലാമാബാദ് ശ്രമിച്ചാല്‍ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും കരസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
