ഡോളറിനെ ദുര്‍ബലപ്പെടുത്താനില്ലെന്ന് ഇന്ത്യ

ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവയെന്ന ട്രംപിന്റെ ഭീഷണി ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ നിലപാട് യുഎസിനെ  അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും വ്യക്തമാക്കി. ബ്രിക്സിന്റെ സ്ഥാപക അംഗമാണ് ഇന്ത്യ.  

author-image
Prana
New Update
bb

brics

ഡല്‍ഹി: ഡോളറിനെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ ഭാഗത്ത്  ഇന്ത്യയില്ല. അത് രാജ്യത്തിന്റെ നയവുമല്ല. അതുപോലെ തന്നെ ഡോളറിനെതിരെയാണ് ബ്രിക്സ് കൂട്ടായ്മയെന്ന ട്രംപിന്റെ പ്രസ്താവന കൊണ്ട് സഖ്യത്തില്‍ നിന്ന് പിന്‍മാറുകയില്ലന്നെുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവയെന്ന ട്രംപിന്റെ ഭീഷണി ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ നിലപാട് യുഎസിനെ  അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും വ്യക്തമാക്കി. ബ്രിക്സിന്റെ സ്ഥാപക അംഗമാണ് ഇന്ത്യ.    കൂട്ടായ്മയിലൂടെ ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യ ശ്രമിക്കുന്നത്. അത് തുടരുമെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു.അമേരിക്കന്‍ ഡോളറിന് എതിരെ പുതിയ കറന്‍സി ഇറക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തയ്യാറായാല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണി ഉയര്‍ത്തിയിരുന്നു. ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നി രാജ്യങ്ങളാണ് ബ്രിക്‌സില്‍.  യുഎസ് ഡോളറിന്റെ ആധിപത്യം കുറയ്ക്കാന്‍ ബ്രിക്സ് കറന്‍സി രൂപീകരിക്കണമെന്ന് ബ്രസീലും റഷ്യയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ വൃത്യാസത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ മന്ദഗതിയിലാവുകയായിരുന്നു. 

 

dollar