/kalakaumudi/media/media_files/2025/11/22/thaali-2025-11-22-16-48-21.jpg)
ന്യൂഡൽഹി :പാകിസ്താനെ നേരിടാനായി താലിബാനുമായി വ്യാപാരബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ .
അഫ്ഗാൻ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത് .
ഇറാന്റെ ചബഹാർ തുറമുഖം വഴിയും ഡൽഹി, അമൃത്സർ എന്നീ നഗരങ്ങളിൽ നിന്നും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കാൻ വെള്ളിയാഴ്ച ധാരണ ആയതോടുകൂടി ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കും .
ഖനനം, കൃഷി, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഊർജ്ജം, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യാപാരികളോട് അഫ്ഗാൻ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി അഭ്യർഥിച്ചു.
അസംസ്കൃത വസ്തുക്കൾക്കും യന്ത്രങ്ങൾക്കും ഒരു ശതമാനം താരിഫ്, സൗജന്യ ഭൂമി, വൈദ്യുതി വിതരണം, അഞ്ച് വർഷത്തെ നികുതി ഇളവുകൾ എന്നിവ ഉൾപ്പെടെ നിരവധി പുതിയ ആനുകൂല്യങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതോടുകൂടി താലിബാനുമായി ഇന്ത്യക്കുള്ള വ്യാപാരബന്ധം വളരെയധികം ശക്തിയാർജ്ജിക്കും .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
