/kalakaumudi/media/media_files/2025/07/18/nato-2025-07-18-20-36-08.jpg)
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിനെതിരെ നാറ്റോ ഉയര്‍ത്തിയ ഭീഷണി അവഗണിച്ച് ഇന്ത്യ. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ 'പ്രധാന മുന്‍ഗണന' എന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ നിലവിലെ വിപണി സാഹചര്യത്തെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു, കൂടാതെ 'ഇരട്ടത്താപ്പുകള്‍' സ്വീകരിക്കുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഈ വിഷയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു, സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ജനങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉറപ്പാക്കുക എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ, ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു മുന്‍ഗണനയാണെന്ന് ഞാന്‍ ആവര്‍ത്തിക്കട്ടെ. ഈ ശ്രമത്തില്‍, വിപണികളില്‍ ലഭ്യമായതും നിലവിലുള്ള ആഗോള സാഹചര്യങ്ങളുമാണ് ഞങ്ങളെ നയിക്കുന്നത്. ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് നിലപാടുകള്‍ സ്വീകരിക്കുന്നതിനെതിരെ ഞങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കും,' ജയ്‌സ്വാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് റഷ്യയുമായി വ്യാപാരം തുടരുന്നതില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നാറ്റോ രംഗത്തെത്തിയത്. റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ കനത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ മുന്നറിയിപ്പ് നല്‍കിയത്.ബ്രസീല്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്.
നിങ്ങള്‍ ചൈനയുടെ പ്രസിഡന്റോ, ഇന്ത്യയുടെ പ്രധാനമന്ത്രിയോ, ബ്രസീല്‍ പ്രസിഡന്റോ ആണെങ്കില്‍, റഷ്യയുമായി വ്യാപാരം തുടരുകയും അവരുടെ എണ്ണയും വാതകവും വാങ്ങുകയും ചെയ്താല്‍, മോസ്‌കോയിലെ ആള്‍ സമാധാന ചര്‍ച്ചകളെ ഗൗരവമായി എടുത്തില്ലെങ്കില്‍, ഞാന്‍ 100 ശതമാനം ദ്വിതീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുംകാരണം നിങ്ങളെ ഇത് ഗൗരവമായി ബാധിക്കും. അതിനാല്‍ ദയവായി വ്‌ലാഡിമിര്‍ പുട്ടിനോട് സംസാരിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുക, അല്ലെങ്കില്‍ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മാര്‍ക്ക് റുട്ടെ വ്യക്തമാക്കി.